തിരുവനന്തപുരം: കേരള സര്‍വകലാശാലയില്‍ ഗവര്‍ണര്‍ പങ്കെടുത്ത പരിപാടിയില്‍ സംഘര്‍ഷം ഉണ്ടായതുമായി ബന്ധപ്പെട്ട് രജിസ്ട്രാര്‍ക്കെതിരെ വൈസ് ചാന്‍സലറുടെ റിപ്പോര്‍ട്ട്. ഗവര്‍ണറോട് രജിസ്ട്രാര്‍ അനാദരവ് കാട്ടിയെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടികാട്ടി. ബാഹ്യസമ്മര്‍ദ്ദത്തിന് വഴങ്ങി രജിസ്ട്രാര്‍ ചട്ടവിരുദ്ധമായി പ്രവര്‍ത്തിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഗുരുതരമായ അച്ചടക്ക നടപടിയിലേക്ക് പോയേക്കാവുന്ന റിപ്പോര്‍ട്ടാണ് വൈസ് ചാന്‍സിലര്‍ മോഹനന്‍ കുന്നുമ്മല്‍ രജിസ്ട്രാര്‍ക്കെതിരെ രാജഭവന് നല്‍കിയിരിക്കുന്നത്
The event attended by the Governor; the Vice Chancellor filed a report against the Registrar.